Latest NewsNewsInternational

‘മദ്യം ഹറാം, വിട്ടുനിൽക്കുക’: 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി കളഞ്ഞ് താലിബാൻ

കാബൂള്‍: താലിബാൻ അധികാരത്തിൽ വന്ന ശേഷം വൻ മയക്കുമരുന്ന് വേട്ടയാണ് നടക്കുന്നത്. ഇപ്പോൾ, അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി കളയുന്ന അഫ്ഗാന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയ 3000 ലിറ്റര്‍ മദ്യം ആണ് അഫ്ഗാന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി ഒഴുക്കി കളഞ്ഞത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന വീഡിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിഡന്റ്‌സ് പുറത്തുവിട്ടു. കാബൂളിൽ നടത്തിയ റെയ്ഡിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

Also Read:പല്ലുവേദനയ്ക്ക് ഇതാ ചില വീട്ടു ചികിത്സകൾ

മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല. മദ്യം പിടികൂടിയ സംഭവത്തില്‍ മൂന്ന് ഡീലര്‍മാരെ അറസ്റ്റ് ചെയ്തതായും താലിബാന്‍ അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്തും അഫ്ഗാനില്‍ മദ്യം നിരോധിച്ചിരുന്നു. താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനില്‍ മയക്കുമരുന്ന് പിടികൂടുന്നതിനുള്ള റെയ്ഡ് വര്‍ധിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്ത് വന്നു. അഫ്ഗാനിസ്ഥാനിലെ ഇറാനിയൻ അംബാസഡർ ബഹാദൂർ അമീനിയനാണ് ഇങ്ങനെയൊരു പരസ്യ പ്രഖ്യാപനം നടത്തിയത്. അഫ്ഗാനിൽ ഇപ്പോൾ നിലവിലുള്ള താലിബാൻ ഭരണകൂടം, ഒരേയൊരു വംശക്കാർ മാത്രം അലങ്കരിക്കുന്നതാണ്. അതിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചിട്ടില്ല എന്നാണ് ഇറാൻ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button