കൊളംബോ: കടം കൊടുത്തു കിടപ്പാടം എഴുതി വാങ്ങുന്ന ചൈനയുടെ കെണിയിൽ ശ്രീലങ്കയും പെട്ടുവെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
രാജ്യത്തെ ആരോഗ്യ-ഭക്ഷ്യ മേഖലകൾ പോലും തകർന്നടിയുകയാണ്. മാസങ്ങളായി ഇതിന്റെ സൂചനകളായ പണപ്പെരുപ്പവും മറ്റു സാമ്പത്തിക പ്രതിസന്ധികളും ശ്രീലങ്കയിൽ കണ്ടു തുടങ്ങിയിരുന്നു. തദ്ദേശീയമായ നിർമ്മാണ മേഖലയെ തഴഞ്ഞതിനാൽ കാർഷിക മേഖല തകർന്നു. അപ്രതീക്ഷിതമായി വന്ന കോവിഡ് ടൂറിസത്തിൽ നിന്നുള്ള വരുമാനവും ഇല്ലാതാക്കി. അവശ്യവസ്തുക്കളായ ഭക്ഷ്യസാധനങ്ങൾ അടക്കം റേഷൻ പരിധിയിൽ ഉൾപ്പെടുത്തിയ ശ്രീലങ്കൻ സർക്കാർ കലാപ സാധ്യത മുന്നിൽ കണ്ട് കടകൾക്കു മുന്നിൽ സൈന്യത്തെ കാവൽ നിർത്തുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും വലിയ ചോദ്യമായി അവശേഷിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രീലങ്ക വാങ്ങിയ കടങ്ങളാണ്. അഞ്ചു ബില്യൻ യു.എസ് ഡോളറിലധികം ചൈനയ്ക്ക് ശ്രീലങ്ക കടമായി നൽകാനുണ്ട്. ഇതിന്റെ അനന്തരഫലമായി, ശ്രീലങ്കയിലെ പല പ്രധാന കേന്ദ്രങ്ങളും ചൈന കയ്യേറുകയാണ്. 99 വർഷത്തേക്ക് ഹമ്പൻതോട്ട തുറമുഖത്തിന്റെ അധികാരം ചൈന ശ്രീലങ്കയിൽ നിന്നും സ്വന്തമാക്കിക്കഴിഞ്ഞു.
Post Your Comments