പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിലെ നാലു പ്രതികളിലൊരാളാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വ്യക്തിയാണ് ഷംസീര്‍.
Read Also : എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂണ്‍, ആലത്തൂര്‍ സ്വദേശി നൗഫല്‍, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നത്.
അതേസമയം കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ച. സഞ്ജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും. ഹര്‍ജിയില്‍ പൊലീസും സിബിഐയും നിലപാട് അറിയിച്ചിട്ടുണ്ട്. നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ ചവിട്ടി വീഴ്ത്തിയശേഷം നാല് പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിത്.
Post Your Comments