കണ്ണൂര്‍: പൊലീസ് യുവാവിനെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് . മാവേലി എക്‌സ്പ്രസിലെ യാത്രക്കാരന്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പൊലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ശല്യം ചെയ്തപ്പോള്‍ പൊലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇതോടെ എ.എസ്.ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മതിയെന്നാണ് തീരുമാനം. അതേസമയം പൊലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.
നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അതല്ലെന്നാണ് പൊലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനല്‍ ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടും.
മാഹിയില്‍ നിന്ന് സ്ലീപ്പര്‍ കൊച്ചില്‍ കയറിയ യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെണ്‍കുട്ടികളിരുന്ന സീറ്റിന് മുന്നിലിരുന്ന് ശല്യം ചെയ്തു. വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇരുന്നതെന്ന് യാത്രക്കാരായ പെണ്‍കുട്ടികളും മൊഴി നല്‍കി.
ഇതോടെയാണ് പൊലീസും ടി.ടി.ഇ യും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലന്ന് കണ്ടതോടെ മാറ്റാന്‍ ടി.ടി. ഇ നിര്‍ദേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്. എങ്കിലും യുവാവിനെ നിലത്തിട്ട് ചവിട്ടിയത് തെറ്റാണന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments