ലക്നൗ: വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി ജയിച്ചാൽ പരശുരാമ ജയന്തി പൊതു അവധി ദിനമായി പ്രഖ്യാപിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സീ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംവാഗ്ദാനം ചെയ്തത്.
യോഗി ആദിത്യനാഥ് എന്ന തീവ്രഹിന്ദു ഉയർത്തുന്ന ഹൈന്ദവ വൈകാരിക സമുദ്രത്തെ തടഞ്ഞു നിർത്താൻ എല്ലാ പാർട്ടികളും അക്ഷീണം പരിശ്രമിക്കുകയാണ്. കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി തുടങ്ങിയവരെല്ലാം തന്നെ മതേതര ആശയങ്ങൾ താൽക്കാലികമായി മാറ്റിവെച്ച് കാവിയണിയുന്ന കാഴ്ചയാണ് ഉത്തർ പ്രദേശിൽ കാണുന്നത്.
ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ട് ലക്ഷ്യം വച്ചാണ് പാർട്ടി നേതാക്കന്മാരുടെ ഈ പ്രസ്താവനകൾ. വികസനത്തോടൊപ്പം സ്വന്തം മതധർമ്മം ഉയർത്തിപ്പിടിക്കുന്ന ബിജെപി നേതാവായ യോഗിയ്ക്ക് അതിശക്തമായ പിന്തുണയാണ് യു.പിയിലുള്ളത്. ഹൈന്ദവ മൂല്യങ്ങൾ പിൻപറ്റി ഒപ്പം പിടിച്ചു നിൽക്കാനാണ് മറ്റുള്ള പാർട്ടികളുടെ ശ്രമം.
Post Your Comments