ന്യൂഡൽഹി: ലുധിയാന കോടതി വളപ്പിലുണ്ടായ സ്ഫോടനക്കേസിന്റെ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ജർമനിയിലേക്ക്. ജർമനിയിൽ അറസ്റ്റിലായ ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ജർമനിയിലേക്ക് പോകുന്നത്.
ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കൂടി വേണ്ടിയാണ് എൻ.ഐ.എയുടെ യാത്ര. അതിനായി, യു.എ.പി.എയും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു പ്രസക്ത വകുപ്പുകളും ചേർത്ത് ഇയാളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു ഭീകര സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്. സിഖുകാർക്ക് മാത്രമായി ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ഖാലിസ്ഥാൻ ആശയത്തെ പിന്തുണയ്ക്കുന്ന ഇവർ, പഞ്ചാബിലെ യുവത്വത്തെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇവർ തങ്ങളുടെ ആശയ പ്രചാരണത്തിൽ വ്യാപകമായി ഏർപ്പെടുന്നുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുൻപായി ഇവരുടെ പ്രവർത്തനം സംശയകരമായ രീതിയിൽ വർദ്ധിച്ചിരുന്നു.
Post Your Comments