KannurLatest NewsKeralaNattuvarthaNews

രോഗശാന്തിയ്ക്ക്‌ നാഗാരാധന

രോഗ ശാന്തിയ്ക്കും ഐശ്വര്യത്തിനും നാഗാരാധന പ്രധാനമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ മാളയ്ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം, മഞ്ചേശ്വരത്തെ മദനേശ്വര ക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് തുടങ്ങി ഒട്ടേറെ നാഗക്ഷേത്രങ്ങളുണ്ട് കേരളത്തില്‍.

കേരളം നാഗഭൂമിയാണെന്നാണ് വിശ്വാസം. സഹ്യപര്‍വ്വതത്തെ നാഗലോകത്തിന്‍റെ ഒരു അതിര്‍ത്തിയായി നാഗാനന്ദം തുടങ്ങിയ കൃതികളില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രം മണ്ണാറശ്ശാലയാണ്. ഖാണ്ഡവ ദഹനം നടന്ന് മണ്ണ് ആറിയ ശാലയാണ് മണ്ണാറശ്ശാലയായി മാറിയതെന്നാണ് ഒരു വിശ്വാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button