വൃത്തിക്കുറവുളള കെ.എസ്.ആര്‍.ടി.സി.ബസുകളുടെ ചുമതലയുളള ഗാരേജുകളിലെ ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. യാത്രക്കാരെ കൂടാതെ, ഡ്രൈവര്‍ക്കും കണ്ടക്ടര്‍മാരും പരാതികള്‍ അറിയിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.ബസുകള്‍ കഴുകി വൃത്തിയാക്കിയ സര്‍വീസ് നടത്താവൂ എന്ന് കെ.എസ്.ആര്‍.ടി.സി.സി.എം.ഡിയുടെ ഉത്തരവുണ്ട്. പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. ഗാരേജ് അധികാരികളുടെ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
Also Read : തമിഴ്‌നാട്ടിൽ ഒന്നരക്കോടി തട്ടിച്ച ആൾ എങ്ങനെ സിപിഎം ഓഫീസിൽ മന്ത്രിയോടൊപ്പം എത്തി? ചോദ്യങ്ങളുമായി എസ് സുരേഷ്
ഡിപ്പോകളില്‍ ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തുനിന്നുളളവരാണ്.
ബസിന്റെ പ്ലാറ്റ്‌ഫോം, സീറ്റുകള്‍, ജനറല്‍ ഷട്ടര്‍, ഡ്രൈവറുടെ ക്യാബിന്‍, പിന്നിലെ ഗ്ലാസ് എന്നിവ വൃത്തിയായുന്ന പതിവ് പലയിടത്തും ഇല്ല. ഇതാണ് യാത്രക്കാരില്‍നിന്ന് പരാതി ഉയരാന്‍ കാരണം. ഇനിമുതല്‍ ഇത്തരത്തില്‍ ഫോട്ടോ, വീഡിയോ അടക്കമുളള തെളിവുകള്‍ സഹിതം പരാതി ലഭിച്ചാല്‍ ഗാരേജ് അധികാരിക്കെതിരേയും ചുമതലപ്പെട്ട ജീവനക്കാര്‍ശക്കതിരേയും അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.
Post Your Comments