മലപ്പുറം: കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു’. എന്നായിരുന്നു മലപ്പുറത്ത് നടന്ന സമസ്ത ജില്ല സമ്മേളനത്തിലെ പ്രമേയങ്ങളിലൊന്ന്.
തുടർന്ന് ഇത് വർത്തയാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം തന്റെ അറിവോടെയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയുമായി രംഗത്ത് വന്നത്
Post Your Comments