
കശ്മീര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഗാസുവിലെ ഷാലിമാര്‍ എന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. താഴ്വരയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളികളായ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.
ഇതിനിടെ സൈന്യത്തിന് നേരെ വെടിവെയ്പ് ഉണ്ടായെന്നാണ് പ്രാഥമിക
വിവരം. ഭീകരരെ കീഴ്പ്പെടുത്തുന്നതിനായി ശക്തമായ നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം. പ്രദേശത്തേയ്ക്ക് കൂടുതല്‍ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ജമ്മു-കശ്മീര്‍ പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments