ബീജിംഗ്: ചൈനയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച, തെക്കു കിഴക്കൻ ചൈനീസ് പ്രവിശ്യയായ യുനാനിലായിരുന്നു അതിശക്തമായ ഭൂചലനം നടന്നത്.
പുതുവത്സരദിനത്തിന്റെ ആഘോഷങ്ങൾ അവസാനിക്കും മുൻപ് വലിയ പ്രകമ്പത്തോടെയുണ്ടായ ഭൂമികുലുക്കം റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തി. ഉച്ച തിരിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, നിൻഗ്ലാഗിന് 60 കിലോമീറ്റർ അകലെയാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആർക്കും ജീവഹാനി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, വളരെ വലിയ നഷ്ടങ്ങൾ ഉണ്ടായതായി അധികാരികൾ വ്യക്തമാക്കുന്നു. നിരവധി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നടിഞ്ഞു. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
Post Your Comments