Latest NewsKerala

രാത്രി കർഫ്യു പിൻവലിച്ച് കേരളം : ബാക്കി തീരുമാനങ്ങൾ അവലോകനയോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ. ഒമിക്രോണിന്റെ വ്യാപനവും പുതുവർഷാഘോഷവും കണക്കിലെടുത്താണ് സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനി നടക്കാൻ പോകുന്ന അവലോകന യോഗത്തിലാണ് ബാക്കി തീരുമാനമെടുക്കുക.

സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നുണ്ട്. അവർ പൊതു സ്ഥലങ്ങളിൽ പോകരുതെന്നും പൊതു ചടങ്ങിൽ പങ്കെടുക്കരുതെന്നും മാർഗ്ഗനിർദ്ദേശത്തിൽ പ്രത്യേകം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button