തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പര്‍ മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആണെന്നും നുസൂര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലൂടെ വ്യക്തമാക്കി. സ്വീഡിഷ് പൗരനെ പൊലീസ് അപമാനിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരായ മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
Read Also: പോലീസ് എത്തിയതറിഞ്ഞ് 8–ാം നിലയിൽനിന്ന് ചാടി യുവാവ്: ലഹരിവേട്ടയ്ക്ക് ചുക്കാൻ പിടിയ്ക്കാൻ യുവതിയും
‘സൂപ്പര്‍ മുഖ്യമന്ത്രിയാണെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ട. മുഹമ്മദ് റിയാസാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പാര്‍ട്ടിക്കകത്ത് നിന്ന് പോലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. റിയാസ് പറയുന്ന എല്ലാ കാര്യങ്ങളും എല്ലാ വകുപ്പിലും നടക്കും. ആരേയും കുറ്റം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. മുഹമ്മദ് റിയാസിന് പകരം മറ്റേതെങ്കിലും മന്ത്രിമാരാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നതെങ്കലും എന്താകുമായിരുന്നുവെന്ന് പറയേണ്ടകാര്യമില്ല. എല്ലാ വകുപ്പിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്യം മന്ത്രിയ്ക്കുണ്ടെന്നും. അത് മുഖ്യമന്ത്രി കേട്ടേ മതിയാകു’- നുസൂര്‍ വ്യക്തമാക്കി.
Post Your Comments