മുഖക്കുരു മൂലമുള്ള പ്രശ്നങ്ങൾ മിക്കവരിലും സാധാരണമാണ്. എന്നാല്‍ മധ്യവയസ്ക്കരായ ചില സ്ത്രീകൾക്കും മുഖക്കുരു മനഃപ്രയാസം ഉണ്ടാക്കുന്നു. മുഖക്കുരു കൂടുതലായി കണ്ടു വരുന്നത് എണ്ണമയം നിറഞ്ഞ ചര്‍മ്മമുള്ളവരിലാണ്.
പുരുഷഹോര്‍മോണിന്റെ അളവ് കൂടുതലായി കാണുന്ന സ്ത്രീകളില്‍ മുഖക്കുരു കാണുന്നു. പി.സി.ഒ.എസ്. എന്ന രോഗമുള്ളവരില്‍ മുഖക്കുരു ഒരു ലക്ഷണമായി കാണാറുണ്ട്. മുഖക്കുരുവിനൊപ്പം ആര്‍ത്തവപ്രശ്നങ്ങള്‍, മുടികൊഴിച്ചില്‍, മുഖത്തും താടിയിലും മറ്റും ഉണ്ടാകുന്ന കട്ടിയായ രോമവളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്.
തുടർച്ചയായി പലതവണ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കിലോ ഇതിനോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കണം. നെയ്യ്, എണ്ണ തുടങ്ങിയവ ചേര്‍ത്ത് പാകം ചെയ്ത ഭക്ഷണം, വറുത്തതും പൊരിച്ചതും ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചോക്ലേറ്റ്, തൈര് തുടങ്ങിയവ ഒഴിവാക്കുക തന്നെ വേണം.
മധുരപലഹാരങ്ങളും, ധാരാളം എരിവും പുളിയും ചേര്‍ത്തതും അതുപോലെ ഉഴുന്ന് ചേര്‍ത്ത ആഹാരപദാര്‍ത്ഥങ്ങളും പാലുല്പന്നങ്ങളും, കശുവണ്ടിപരിപ്പ്, മുതിര, വഴുതനങ്ങ തുടങ്ങിയവയും കുറയ്ക്കുക. ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതും നല്ലതാണ്.
Post Your Comments