ലാഹോര്‍: ഇന്ത്യ എല്ലാ രംഗത്തും അതിവേഗതയില്‍ വളര്‍ച്ച കൈവരിച്ചുവെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വിവരസാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാണ്. ലോകംമുഴുവന്‍ ഇന്ത്യന്‍ വംശജര്‍ ഉണ്ടാക്കുന്ന മുന്നേറ്റം അതിശക്തമാണെന്നും ഇമ്രാന്ഖാന് പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
വരുന്ന 20 വര്‍ഷംകൊണ്ട് ഇന്ത്യ ലോകത്തിലെ കയറ്റുമതി രംഗത്ത് വലിയ മാറ്റം വരുത്തും. ലക്ഷം കോടിയുടെ മുന്നേറ്റം കുറഞ്ഞതുണ്ടാകുമെന്നും ഇമ്രാന് ചൂണ്ടിക്കാട്ടി. ലാഹോറില്‍ നടന്ന വ്യവസായികളുടെ പ്രത്യേക യോഗത്തിലാണ് ഇമ്രാന്ഖാന് ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിക്കേണ്ടിവന്നത്.
വികസനത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ നയങ്ങളാണ് ഇമ്രാന്ഖാന് പുരോഗതിയുടെ കാരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ പാകിസ്താന്റെ വിദേശകടം ലക്ഷക്കണക്കിന് കോടികളായി മാറിയിരിക്കുന്നതായും ഇമ്രാന് ഖാന് വ്യക്തമാക്കി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 11 ശതമാനം മൂല്യശോഷണമാണ് പാകിസ്താന് രൂപയ്ക്കുണ്ടായതെന്നും ഇമ്രാന് പറഞ്ഞു.
Post Your Comments