തിരുവനന്തപുരം: ഒമിക്രോൺ ഭീതിയിൽ പ്രഖ്യാപിച്ച സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങൾ ഇന്നവസാനിക്കും. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
Also Read:കൂനൂർ കോപ്റ്റർ അപകടം: അന്വേഷണ റിപ്പോർട്ട് പുറത്ത്, അപകടത്തിന് പിന്നിലെ നിർണ്ണായക വിവരങ്ങൾ
നിലവിലെ രാത്രികാല നിയന്ത്രണങ്ങൾ നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. പുതുവര്‍ഷാഘോഷത്തെ മാത്രം ലക്ഷ്യമിട്ട് നടത്തിയതായിരുന്നു ഈ നിയന്ത്രണങ്ങൾ. കടകള്‍ രാത്രി 10 മണിയ്‌ക്ക് അടയ്‌ക്കണമെന്നും, 10 ന് ശേഷം അനാവശ്യമായി പുറത്ത് പോകരുതെന്നുമായിരുന്നു സർക്കാർ നിയന്ത്രണം.
അതേസമയം, സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെയുള്ള കണക്കുപ്രകാരം നാല് ലക്ഷത്തോളം പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ എടുക്കുക എന്നത് അനിവാര്യമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments