Latest NewsKeralaNews

ഫെബ്രുവരി മൂന്നാംവാരം മുതൽ തദ്ദേശ സ്വയംഭരണത്തിന് ഒറ്റവകുപ്പ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജൻസികളുമായി പരന്നുകിടക്കുന്ന, ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീർക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കാനും ഉദ്യോഗസ്ഥരെ ബോധവത്ക്കരിച്ച് ഒറ്റവകുപ്പിന് കീഴിൽ സജ്ജരാക്കുന്നതിനും വേണ്ടി കൊട്ടാരക്കര സി എച്ച് ആർ ഡിയിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read Also: ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഗൃഹോപകരണ കടയിലേക്ക് ഇരച്ചുകയറി ജനങ്ങള്‍ : സംഘര്‍ഷത്തില്‍ കലാശിച്ച് വില്‍പന

‘ഗ്രാമപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും നഗരകാര്യത്തിനും എൻജിനിയറിങ്ങിനും നഗരഗ്രാമാസൂത്രണത്തിനും വ്യത്യസ്ത വകുപ്പുകളും ജില്ലാ പഞ്ചായത്തുകൾക്ക് ഗവൺമെന്റ് സെക്രട്ടറിയേറ്റുമെന്നതാണ് നിലവിലുള്ള അവസ്ഥ. ഓരോ തുരുത്തുകളിലെന്ന പോലെ വ്യത്യസ്ത വകുപ്പുകൾ നിലനിൽക്കുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങൾക്ക് ഏറ്റവും സുതാര്യമായ സേവനം വേഗത്തിൽ ലഭ്യമാവുമെന്ന് ഉറപ്പുവരുത്താനും സൗഹാർദ്ദപരമായ സമീപനങ്ങളിലൂന്നുന്ന ജനകീയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്താനും വകുപ്പ് സംയോജനത്തിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വകുപ്പ് ഏകീകരണം നിലവിൽ വരുമെന്ന്’ മന്ത്രി അറിയിച്ചു.

‘ഫെബ്രുവരി മാസം മൂന്നാം വാരത്തിൽ വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനവും സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ റൂൾസിന്റെ പി എസ് സി പരിശോധന ഏകദേശം പൂർത്തിയായി. അടുത്തുതന്നെ അത് സംബന്ധിച്ച അംഗീകാരം പി എസ് സി യിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി’ വിശദീകരിച്ചു.

Read Also: വിഴിഞ്ഞം മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യംഗ് പ്രൊഫഷണല്‍ തസ്തികകളില്‍ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button