തിരുവനന്തപുരം: 2021ല്‍ കേരളത്തിൽ ലഭിച്ചത് 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 3610.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 120 വര്‍ഷത്തിനിടെ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ആറാമത്തെ വര്‍ഷവുമാണ് 2021.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…
1961ല്‍ രേഖപ്പെടുത്തിയ 4257.8 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെയുള്ള റെക്കോഡ്. 1924 ലും (4226.4), 1993ലും (4072.9) കേരളത്തില്‍ 4000 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. ഇത്തവണ ശൈത്യകാല സീസണിലും തുലാവര്‍ഷ സീസണിലും ലഭിച്ച മഴ സര്‍വകാല റെക്കോഡ് മറികടന്നിരുന്നു. വേനല്‍മഴ സീസണിലും മികച്ച ആറാമത്തെ മഴയെന്ന റെക്കോഡ് സ്ഥാപിച്ചു. ജനുവരി, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴയും സര്‍വകാല റെക്കോഡ് തിരുത്തി.
Post Your Comments