KozhikodeLatest NewsKerala

മണ്ണെടുക്കുന്നതിനിടയില്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവത് വിഗ്രഹം കണ്ടെത്തി

കോഴിക്കോട്: കക്കോടി കിഴക്കുംമുറി കാവു കുളങ്ങര അയ്യപ്പക്ഷേത്രത്തിനു സമീപ പ്രദേശത്ത് വീടുവെക്കുന്നതിനായി മണ്ണെടുക്കുന്നതിനിടയില്‍ അതി പുരാതനമായ വിഷ്ണുവിഗ്രഹം കണ്ടെത്തി. ലോട്ടറി വില്‍പ്പന തൊഴിലാളിയായ പറയരുകുന്നത്ത് ചന്ദ്രന്‍ പുതിയ വീടിന്റെ തറ നിര്‍മ്മിക്കുന്നതിനിടയിലാണ് മണ്ണിനടിയില്‍ നിന്നു വിഷ്ണു വിഗ്രഹം കണ്ടെടുത്തത്.

നൂറ്റാണ്ടുകള്‍ പഴക്കം തോന്നിക്കുന്ന വിഷ്ണുവിഗ്രഹമാണ് മണ്ണിനടിയില്‍ നിന്നു കണ്ടു കിട്ടിയത്. തുടര്‍ന്ന് നുറുകണക്കിനാളുകളാണ് വിഗ്രഹം കാണാന്‍ ഇവിടെയെത്തുന്നത്. ബന്ധപ്പെട്ട ആര്‍ക്കിയോളജി വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാലെ കാലപ്പഴക്കം കൃത്യമായി കണക്കാക്കാനാവുകയുള്ളു എന്നാണ് അധികൃതർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button