തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയൊരു മന്ത്രി മന്ദിരംകൂടി നിർമ്മിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കായിക മന്ത്രി അബ്ദുറഹ്മാന് താമസിക്കാനുള്ള മന്ദിരമാണ് നിർമ്മിക്കുന്നത്. റോസ് ഹൗസ് വളപ്പിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിനായുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
നിലവിൽ 21 മന്ത്രിമാർക്ക് താമസിക്കാൻ 20 മന്ദിരങ്ങൾ മാത്രമേ ഉള്ളൂ. അബ്ദുറഹ്മാൻ വാടകവീട്ടിലാണ് താമസിക്കുന്നത്. വാടക വീടിന്റെ ചെലവ് ഒഴിവാക്കാനാണ് മന്ദിരം നിർമ്മിക്കുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം.
മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. ഇതിന്റെ പിൻഭാഗത്താണ് പുതിയ മന്ദിരം നിർമിക്കുന്നത്. എന്നാൽ ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു.എന്നാൽ,കേരളം കടക്കെണിയിൽ വീർപ്പുമുട്ടുമ്പോഴും മന്ത്രിമാർക്ക് മന്ദിരം പണിത് നൽകുന്ന സർക്കാർ നടപടിക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.
Post Your Comments