Latest NewsIndiaNewsCrime

സ്ത്രീധനമായി 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയിട്ടും മർദ്ദനം: മറ്റൊരു യുവതിയുമായി പ്രണയം, യുവഡോക്ടർ അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയെ വർഷങ്ങളോളം പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത സർക്കാർ ഡോക്ടർ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ എളക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഇയാള്ഡ് ഈപറയായും ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുമായ ദിവ്യസറോണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Also Read:യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 2,500 ൽ അധികം കേസുകൾ

2010 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് 117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു. എന്നാല, ഇത് കുറഞ്ഞു പോയെന്നും പറഞ്ഞ് ഭർത്താവ് യുവതിയെ മർദ്ദിക്കുമായിരുന്നു. 10 ലക്ഷം രൂപ കൂടി നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഒരു വർഷത്തോളം ഇരുവരും മാറിത്താമസിച്ചുവെങ്കിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല.

ഇതിനിടയില്‍ അനൂപ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാവുകയും ചെയ്തു. ഇതോടെയാണ്, ദിവ്യ പരാതി നൽകാൻ തീരുമാനിച്ചത്. പോലീസിൽ പരാതിപ്പെട്ടെങ്കിലും അവർ കാര്യമായി എടുത്തില്ല. ഇതോടെ, ദിവ്യസറോണ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് ദിവ്യക്ക് അനുകൂലമായ വിധി വന്നതോടെ ഈറോഡ് വനിതാപോലീസ് അനൂപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button