Latest NewsJobs & VacanciesEducationCareerEducation & Career

എസ്.ബി.ഐയില്‍ 15 ഒഴിവ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി വേണം സമര്‍പ്പിക്കാന്‍.

ചീഫ് മാനേജര്‍ (കമ്പനി സെക്രട്ടറി) 2: ഐ.സി.എസ്.ഐ. അംഗത്വം. ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം. മാനേജര്‍ (എസ്.എം.ഇ.പ്രോഡക്ടസ്) 6: ഫുള്‍ ടൈം എം.ബി.എ./ പി.ജി.ഡി.എം/ തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെന്റ് ഡിഗ്രിയും ഫുള്‍ ടൈം ബി.ഇ/ ബി.ടെക്കും. നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.

Read Also : ശബരിമല തീര്‍ത്ഥാടനം: കരിമല പാത തുറന്നു, നിയന്ത്രണങ്ങളോടെ യാത്രയ്ക്ക് അനുമതി

ഡെപ്യൂട്ടി മാനേജര്‍ (മുംബൈ) 7: സി.എയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷാ ഫീസ്: 750 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button