ദില്ലി: ടെക്സ്റ്റൈല്‍സിന്റെ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കുന്ന തീരുമാനം മാറ്റിവച്ച് ധനമന്ത്രി. നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.
Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ടെക്സ്റ്റൈല്‍ ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന നികുതി നിരക്കില്‍ പല സംസ്ഥാനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും നിരക്ക് വര്‍ധന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നികുതി വര്‍ദ്ധിപ്പിക്കുന്ന തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗം മാറ്റിവെച്ചത്.
Post Your Comments