KollamKeralaNattuvarthaLatest NewsNews

പൊലീസ് പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് ഗുരുതര പരിക്ക്

പള്ളിമൺ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്

ഓയൂർ: മീയ്യണ്ണൂർ നാൽക്കവലയിൽ പൊലീസ് വാഹന പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ​ഗുരുതര പരിക്ക്. പള്ളിമൺ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച നാൽക്കവല മേലേ വിള ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. പൂയപ്പള്ളി സി.എച്ച്.സി.യിൽ കൊറോണ വാക്സിൻ എടുക്കുന്നതിനായി പോകുന്നതിനിടയിലാണ് യുവാക്കൾ അപകടത്തിൽപെട്ടത്.

Read Also : സി ഐ എസ് എഫില്‍ 249 ഒഴിവുകള്‍: കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം

വാഹന പരിശോധന നടത്തവേ പൊലീസ് ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൻെറ ഇരു വശങ്ങളിലും തടഞ്ഞിട്ടിരുന്നു. ഈ ടിപ്പറുകൾ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ പൊലീസ് ജീപ്പിൽ തന്നെ മയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button