മുംബൈ: മുംബൈയില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പൊലീസ്. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു. പുതുവത്സര തലേന്ന് നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ തിരികെ വിളിച്ചു.
Read Also : സി ഐ എസ് എഫില്‍ 249 ഒഴിവുകള്‍: കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം
റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷയ്ക്ക് വേണ്ടി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പുതുവത്സര പരിപാടികള്‍ക്ക് നേരത്തെ മുംബൈയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ലുധിയാന കോടതിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പുതുവത്സരത്തിന് മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
Post Your Comments