KeralaNattuvarthaLatest NewsNews

സംസ്ഥാനത്തു റെക്കോർഡ് ലഹരിവേട്ട : ജനുവരി മൂന്നു വരെ കർശന പരിശോധനകൾ തുടരും

തിരുവനന്തപുരം : ക്രിസ്തുമസ് പുതുവത്സരാഘോഷവേളയില്‍ എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ റെക്കാര്‍ഡ് ലഹരിവേട്ടയെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.2021 ഡിസംബര്‍ നാല് മുതല്‍ 2022 ജനുവരി മൂന്ന് വരെയാണ് ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങള്‍ പ്രമാണിച്ച് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read : മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കി ഇന്ത്യ

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇതിനകം 358 എന്‍ ഡി പി എസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എം ഡി എം എ, 453 ഗ്രാം ഹാഷിഷ് ഓയില്‍, 264 ഗ്രാം നാര്‍ക്കോട്ടിക് ഗുളികകള്‍, 40 ഗ്രാം മെത്താംഫിറ്റമിന്‍, 3.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 13.4 ഗ്രാം ഹെറോയിന്‍, 543 ലിറ്റര്‍ വാറ്റ് ചാരായം, 1072 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 3779 ലിറ്റര്‍ ഐ എം എഫ് എല്‍, 33,939 ലിറ്റര്‍ കോട എന്നിവ കണ്ടെടുത്തു. ഇതിന് പുറമെ അമരവിള എക്‌സൈസ് ചെക്‌പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പോലീസിന് കൈമാറി. ജനുവരി മൂന്ന് വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button