Latest NewsNewsInternationalOmanGulf

കനത്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ

മസ്‌കത്ത്: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അടുത്ത ആഴ്ച്ച പകുതി വരെ നിലനിൽക്കാൻ സാധ്യതയുണ്ട്.

Read Also: പോലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സ‍ർക്കാർ: ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് എഡിജിപിയായി സ്ഥാനക്കയറ്റം

മുസന്ദം, നോർത്ത് അൽ ബത്തീന തുടങ്ങിയ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ അന്തരീക്ഷം മേഖാവൃതമായിരിക്കുമെന്നും, ശക്തമായ കാറ്റും, ഇടിയോടും കൂടിയ അമ്പത് മുതൽ നൂറ് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയിൽ വാദികൾ നിറഞ്ഞ് കവിയുന്നതിനും, താഴ്ന്ന ഇടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ഇഅഅ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗത്ത് അൽ ബത്തീന, മസ്‌കറ്റ്, ബുറൈമി, അൽ ധഹിറാ, അൽ ധാഖ്‌ലിയാ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ തുടങ്ങിയ ഇടങ്ങളിൽ പത്ത് മുതൽ മുപ്പത് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതായും ഒമാൻ വ്യക്തമാക്കി.

Read Also: നികുതി വെട്ടിപ്പ്: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും1000 കോടി പിഴ ചുമത്താനൊരുങ്ങി ആദായനികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button