KeralaLatest NewsIndiaNews

മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്ന് പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുന്നു, കലാപം ഒഴിവായതിന് കാരണം മുഖ്യമന്ത്രി: കോടിയേരി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനായത് കൊണ്ട് മാത്രമാണ് ആലപ്പുഴയിൽ വലിയൊരു കലാപം ഒഴിവായതെന്ന് കോടിയേരി ബാലകൃഷ്ണൻ. മതധ്രുവീകരണമുണ്ടാക്കി വര്‍ഗീയകലാപമുണ്ടാക്കാനുള്ള ശ്രമമാണ് ആലപ്പുഴയില്‍ നടന്നതെന്നും മതതീവ്രവാദികളുടെ കൊലക്കത്തിക്ക് മതനിരപേക്ഷതയാണ് മറുപടിയെന്നും കോടിയേരി പറഞ്ഞു.

Also Read:ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം നിർത്താനൊരുങ്ങി കാനോണ്‍

‘വര്‍ഗീയകലാപങ്ങളെ പോലീസ് അടിച്ചമര്‍ത്തുകതന്നെ ചെയ്യും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ രംഗത്തിറക്കി വര്‍ഗീയധ്രുവീകരണത്തെ നേരിടും. പരസ്പരം കൊന്നു പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയില്ല. ഇസ്ലാമികരാഷ്ട്രം എന്ന വികാരമുണ്ടാക്കാനാണ് എസ്.ഡി.പി.ഐ.യുടെ ശ്രമം’, കോടിയേരി സൂചിപ്പിച്ചു.

‘ഏറ്റുമുട്ടി മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നു പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണവര്‍. എസ്.ഡി.പി.ഐ. ആക്രമണം നടത്തണമെന്ന് ആര്‍.എസ്.എസ്. ആഗ്രഹിക്കുന്നു. ഒരു മടിയുമില്ലാതെ കൊല്ലാനാണ് രണ്ടുകൂട്ടരും പരിശീലനം കൊടുക്കുന്നത്’, കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button