Latest NewsNewsInternationalGulfQatar

ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പെട്രോൾ, ഡീസൽ നിരക്ക് ഡിസംബർ മാസത്തിലേത് തന്നെയായി തുടരും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കി ഇന്ത്യ

അതേസമയം യുഎഇയിലും 2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.65 ദിർഹമായിരിക്കും നിരക്ക്. ഡിസംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.77 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95 പെട്രോളിന് ജനുവരി 1 മുതൽ 2.65 ദിർഹമാണ് വില. ഡിസംബർ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.77 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.46 ദിർഹമാണ് ജനുവരിയിലെ നിരക്ക്. ഡിസംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.58 ദിർഹമായിരുന്നു വില.

ഡിസംബർ മാസത്തിൽ ലിറ്ററിന് 2.77 ദിർഹമായിരുന്ന ഡീസലിന് 2022 ജനുവരിയിൽ ലിറ്ററിന് 2.56 ദിർഹമാണ് നിരക്കായി ഈടാക്കുക.

Read Also: ‘വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധി’: രൂക്ഷ വിമര്‍ശനവുമായി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button