
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചു കയറിയത്.
തിങ്കളാഴ്ച്ച 36,360 രൂപയായിരുന്നു പവന് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 35,560 വരെ താഴ്ന്നിരുന്നു. പിന്നീട് തിരിച്ചുകയറി 36,560 രൂപയിലെത്തുകയും ചെയ്തിരുന്നു.
Post Your Comments