Latest NewsNewsInternational

ഇസ്ലാമിസ്റ്റ് മതമൗലികവാദികളെ പ്രീണിപ്പിക്കാനെന്ന് വിമർശനം: സ്ത്രീകൾക്ക് മാത്രമായി ബീച്ചെന്ന പദ്ധതിയിൽ നിന്ന് പിന്മാറി

ബംഗ്ലാദേശ്: സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് കൊണ്ടുവന്ന തീരുമാനത്തില്‍നിന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ പിന്‍മാറി. ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സർക്കാർ തീരുമാനം പിന്‍വലിച്ചത്. ആണും പെണ്ണും ഇടകലരുന്ന ബീച്ചുകള്‍ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ കോക്‌സ് ബസാറില്‍ സ്ത്രീകള്‍ക്ക് മാത്രമായി വ്യാഴാഴ്ച ബീച്ച് ആരംഭിച്ചത്. ഇതിനെ ചില ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അത് ഇപ്പോള്‍ എല്ലാവര്‍ക്കുമായി മാറ്റി.

ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത കടല്‍തീരമായ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ബീച്ചിന്റെ 150 മീറ്റര്‍ ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി വേർതിരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ കഴിയുന്ന ബീച്ച് എന്ന നിലയിലാണ് ഇവിടെ പ്രത്യേക ബീച്ച് സർക്കാർ ആവിഷ്കരിച്ചത്.

‘വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധി’: രൂക്ഷ വിമര്‍ശനവുമായി ബിജെപി

എന്നാൽ ഇതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇസ്ലാമിക മതമൗലികവാദികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ബംഗ്ലാദേശിനെ താലിബാനിസ്ഥാനാക്കി മാറ്റുകയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. ആണും പെണ്ണും പരസ്പരം കാണാത്ത ബംഗ്ലാദേശാണ് ഇസ്ലാമിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും അതിന് വളംവെക്കുകയാണ് സര്‍ക്കാര്‍ എന്നുമായിരുന്നു പദ്ധതിക്കെതിരെ ഉയർന്ന മറ്റൊരു വിമര്‍ശനം. സംഭവം ചര്‍ച്ചാ വിഷയമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതിവേഗം തീരുമാനം പിന്‍വലിക്കുകയായിരുന്നു.

മുസ്‌ലിം രാജ്യമായ ബംഗ്ലാദേശില്‍ ഇസ്ലാമികമായ പെരുമാറ്റരീതികള്‍ കൊണ്ടുവരണമെന്ന് ഇസ്ലാമിസ്റ്റ് സംഘടനകള്‍ കുറച്ചുനാളായി ആവശ്യപ്പെട്ടുവരുന്നുണ്ട്. തൊഴിലിടങ്ങളിലും ഫാക്ടറികളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഇടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ, ഇസ്ലാമിസ്റ്റ് സംഘടനകള്‍ രാജ്യത്ത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നതാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button