KeralaLatest NewsNews

മതേതര ചിന്തകൾ മറന്ന് കൊണ്ടാണ് ചില വിഷയങ്ങളിൽ ലീഗ് പ്രവർത്തിക്കുന്നത്: എ കെ ശശീന്ദ്രൻ

കോട്ടക്കൽ : മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. മതേതര കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരക്കുമ്പോൾ മുസ്ലിം ലീഗ് ഒരു തുരുത്തായി മാറി നിൽക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മതേതര കക്ഷിയായി ജീവിക്കാനാണ് ലീഗ് ശ്രമിക്കേണ്ടത്. എന്നാൽ, ചില വിഷയങ്ങളിൽ മതേതര ചിന്തകൾ മറന്ന് കൊണ്ടാണ് ലീഗ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ലീഗിന് നല്ല സ്വാധീനമുണ്ടെങ്കിലും മതേതര സംസ്ഥാനത്തിന് പറ്റിയ മാനസികാവസ്ഥയിലേക്ക് അണികളേയും മുസ്ലിം സമുദായത്തേയും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കലിൽ ആയുർവേദ ചികിത്സക്കെത്തിയതായിരുന്നു മന്ത്രി.

Read Also  :  കുങ്കിയാനകളും മടങ്ങി: പിടികൊടുക്കാതെ കടുവ, മാനന്തവാടിയിൽ ഭീതി തുടരുന്നു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ലീഗിനെതിരെ രംഗത്ത് വന്നിരുന്നു. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി എടുത്തണിയാൻ ശ്രമിക്കുന്നു എന്നാണ് തിരൂരിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button