Latest NewsIndiaNewsCrime

50 രൂപ കട്ടെടുത്തുവെന്നാരോപിച്ച്‌ പത്ത് വയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു

മുംബൈ: 50 രൂപ കട്ടെടുത്തുവെന്നാരോപിച്ച്‌ പത്ത് വയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ഈ കണ്ണില്ലാത്ത ക്രൂരത നടന്നത്. വ്യാഴാഴ്ച വൈകുന്നേരം കല്‍വയില്‍, വഗോഭ നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി എന്നയാളാണ് 50 രൂപ കട്ടെടുത്തെന്നാരോപിച്ച്‌ സന്ദീപിനെ മര്‍ദ്ദിച്ചത്.

read also: നികുതി വെട്ടിപ്പ്: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും1000 കോടി പിഴ ചുമത്താനൊരുങ്ങി ആദായനികുതി വകുപ്പ്

ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തങ്ങള്‍ എത്തുമ്ബോള്‍ ബാലന്‍ തറയില്‍ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.

മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button