KeralaLatest NewsNews

വ്യാഴാഴ്ച വ്രതം: അനുഷ്ടാനങ്ങൾ

ഭഗവാന്‍ മഹാവിഷ്ണുവിന്റെയും ദശാവതാരങ്ങളുടെയും അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയാണ് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ഈ വ്രതനാളില്‍ പ്രധാനമായും വിഷ്ണു ,ശ്രീരാമന്‍ ,ബൃഹസ്പതി എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. സര്‍വ ഈശ്വരന്മാരുടെയും സാന്നിദ്ധ്യം, വ്യാഴത്തിന് ഉണ്ട്. അതുകൊണ്ടു തന്നെ വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ സര്‍വ്വദേവതാ പ്രീതിയിയുണ്ടാകും. വ്യാഴദശാകാലമുള്ളവരും, ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തു സഞ്ചരിക്കുന്നവരും, ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. വ്യാഴാഴ്ചവ്രതം സര്‍വ്വൈശ്വര്യപ്രദായകമാണ്.

വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്ന വിധം

വ്രതമെടുക്കുന്നവര്‍ തലേദിവസവും, വ്രതദിനത്തിലും, വ്രതദിനത്തിന് പിറ്റേദിവസം വരെയും ആഹാര – ശരീരശുദ്ധി പാലിക്കണം.

പ്രഭാതസ്നാനം കഴിഞ്ഞു സ്വഭവനത്തില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച ശേഷം മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക. ക്ഷേത്രത്തില്‍ ജപം, അരയാലിനു ഏഴ് പ്രദക്ഷിണം ഇവ ചെയ്യണം. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ആണെങ്കില്‍, വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ് നിര്‍ബന്ധം . ആരോഗ്യസ്ഥിതി അനുസരിച്ച്‌ പൂര്‍ണ്ണ ഉപവാസവുമാകാം. വെള്ളിയാഴ്ചദിവസം പുലര്‍ച്ചെ കുളികഴിഞ്ഞു ക്ഷേത്രദര്‍ശനം നടത്തുന്നതോടുകൂടി വ്രതം പൂര്‍ത്തിയാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button