Latest NewsNewsIndia

മുബൈയില്‍ ഖലിസ്ഥാന്‍ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രത

അവധിയിലുള്ള പൊലീസുകാർ ഉടൻ തന്നെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി

മുംബൈ: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ മുംബൈയില്‍ ഭീകരാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ്. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടർന്ന് മുംബൈയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.

read also: ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങും : കേന്ദ്ര ആരോഗ്യമന്ത്രാലയം

അവധിയിലുള്ള പൊലീസുകാർ ഉടൻ തന്നെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. മുംബൈ, ദാദര്‍, ബാന്ദ്ര, ചര്‍ച്ച്‌ഗേറ്റ്, സിഎസ്‌എംപി, കുര്‍ല റെയില്‍വെ സ്റ്റേഷനികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി.

shortlink

Post Your Comments


Back to top button