ഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ അമ്പത്തിരണ്ടുകാരനാണ് ഈ മാസം 28 ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇയാളുടെ സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തി. പിന്നാലെഒമൈക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിന് കാരണം ഒമൈക്രോണാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹിയിൽ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
ഒരു മാസത്തിന് ശേഷം ഇതാദ്യമായി രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 13,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments