KeralaLatest NewsNews

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി കോയ തങ്ങള്‍ക്കെതിരെ വധ ഭീഷണി : കൊമ്പ് കോര്‍ത്ത് സിപിഎമ്മും മുസ്ലിംലീഗും

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രിക്കോയ തങ്ങളെ വധിക്കുമെന്ന് ഭീഷണി ഉയര്‍ന്നതോടെ പരസ്പരം കൊമ്പ് കോര്‍ത്തും പോര്‍ വിളിച്ചും സിപിഎമ്മും മുസ്ലിം ലീഗും. വഖഫ് സംരക്ഷണ സമ്മേളനത്തിനു ശേഷം ലീഗും സിപിഎമ്മും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിന് ഇടയ്ക്കാണ് സമസ്ത അധ്യക്ഷനെതിരായ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

Read Also : ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ലൈം​ഗിക ബന്ധത്തിനായി, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ : യുവതി അറസ്റ്റിൽ

തനിക്കൊരു പരാതിയുമില്ലെന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുമ്പോഴും സമസ്ത അധ്യക്ഷനെതിരെയുള്ള ഭീഷണിക്കു പുറകില്‍ ലീഗാണെന്ന് സിപിഎമ്മും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് മതാചാര്യന്മാര്‍ക്കെതിരെയുള്ള വധഭീഷണിയോടെ വ്യക്തമാകുന്നതെന്ന് ലീഗും ആരോപിക്കുന്നു.

രണ്ടു ദിവസം മുന്‍പ് മലപ്പുറത്ത് സമസ്തയുടെ വിദ്യാര്‍ഥി സംഘടന യോഗത്തിലാണ് തനിക്കു ഭീഷണിയുണ്ടെന്ന കാര്യം ജിഫ്രി തങ്ങള്‍ തുറന്നു പറഞ്ഞത്. പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പല തടസ്സങ്ങളും ഉണ്ടാകും അതൊന്നും കാര്യമാക്കരുത് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. തനിക്കും സമാന അനുഭവമുണ്ടായി. ദിവസങ്ങള്‍ക്കു മുന്‍പ് ഒരാള്‍ വിളിച്ച് സിഎമ്മിന്റെ അനുഭവം ഒക്കെ അറിയാലോ എന്നു ചോദിച്ചു. അങ്ങനെ മരിക്കാന്‍ പേടിയൊന്നുമില്ല, അങ്ങനെ എങ്കില്‍ അങ്ങനെ നടക്കും. അത്തരത്തിലെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കെതിരെ നിരന്തരം എഴുതുന്നവരെ പിടിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതേ തുടര്‍ന്നാണു വധഭീഷണി വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button