Latest NewsInternational

‘തായ്‌വാൻ സ്വാതന്ത്ര്യം ആവശ്യപ്പെട്ടാൽ കടുത്ത നടപടികളെടുക്കും’ : മുന്നറിയിപ്പു നൽകി ചൈന

ബീജിംഗ്: തായ്‌വാൻ സ്വതന്ത്ര രാഷ്ട്രമാവണമെന്ന ആവശ്യം ഉന്നയിച്ചാൽ അത് കടുത്ത നടപടികൾ എടുക്കുന്നതിലേക്ക് നയിക്കുമെന്ന് ചൈന. ഏതു കർശന മാർഗ്ഗങ്ങളുപയോഗിച്ചാണെങ്കിലും അത് തടയുമെന്നും ഒരു ഉന്നത ചൈനീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

തായ്‌വാനെ ജനാധിപത്യപരമായി തങ്ങൾ നിയന്ത്രിക്കുന്നുവെന്നും, അത് ഏകീകൃത ചൈനയുടെ ഭാഗമാണെന്നുമാണ് ചൈനയുടെ അവകാശവാദം. നയതന്ത്രപരമായി ഇത് തായ്‌വാനെക്കൊണ്ട് അംഗീകരിപ്പിക്കാൻ സർവ്വ മാർഗ്ഗങ്ങളും ചൈന പയറ്റുന്നുണ്ട്. എന്നാൽ, തങ്ങൾ തികച്ചും സ്വതന്ത്രമായ ഒരു പരമാധികാര രാഷ്ട്രമാണെന്നാണ് തായ്‌വാൻ അവകാശപ്പെടുന്നത്.

‘തായ്‌വാനിലുള്ള വിഘടനവാദ ശക്തികൾ സ്വാതന്ത്ര്യം ആവശ്യപ്പെടുകയോ സൈനികപരമായി അതിനു വേണ്ട നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ, ഏതു കടുത്ത മാർഗ്ഗം ഉപയോഗിച്ചും അത് അടിച്ചമർത്തുക തന്നെ ചെയ്യും’ അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button