ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തെ കുറിച്ച് ഇന്നലെ മാധ്യമങ്ങൾ നിരവധി വാർത്തകൾ എഴുതിയിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാഹനത്തെ കുറിച്ചോ മറ്റു സുരക്ഷാ കാര്യങ്ങളെ കുറിച്ചോ ഉള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി ഇടപെടാറില്ല.
അതെല്ലാം സുരക്ഷാ സിസ്റ്റത്തിന്റെ ഭാഗമായി നടക്കുന്നതാണ്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായ് വാങ്ങിയ പുതിയ മെഴസിഡസ് മേയ്ബാഷ് എസ് 650 ഗാർഡ് കാറിന് 12 കോടിയിൽ കൂടുതൽ വിലയുണ്ടെന്ന വാർത്തകൾ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. യഥാർത്ഥ വില ഇതിലും മൂന്നിലൊന്ന് മാത്രമാണെന്നും കാറിന്റെ സുരക്ഷാ വിവരങ്ങൾ പൊതുയിടത്തിൽ വരുന്നത് ദേശീയ സുരക്ഷയ്ക്ക് എതിരാണെന്നും ഓഫീസ് വിശദീകരിക്കുന്നു.
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ(എസ്.പി.ജി) രീതി അനുസരിച്ച് ആറുവർഷത്തിലൊരിക്കൽ വി.വി.ഐപികളുടെ വാഹനം മാറണമെന്നാണ്. എട്ടു വർഷം തുടർച്ചയായി ഉപയോഗിച്ച ബി.എം.ഡബ്ള്യു. അതി സുരക്ഷാ കാറുകളുടെ നിർമ്മാണം നിർത്തിയതിനാൽ കമ്പനി മാറ്റേണ്ടി വന്നു. അതേസമയം ഏതു കമ്പനിയുടെ കാർ വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിക്കാറില്ലെന്നാണ് പി എം ഓ അറിയിക്കുന്നത്.
Post Your Comments