ന്യൂഡല്‍ഹി: സിദ്ധിഖ് കാപ്പനെതിരെ യുപി ഭീകരവാദവിരുദ്ധ സേനയ്ക്ക് നിര്‍ണായക മൊഴി നല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടിത നീക്കം. ഹത്രാസ് വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആസൂത്രണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ് കാപ്പനെ യുപി പോലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. കേസില്‍ നിര്‍ണായക മൊഴി നല്‍കിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇപ്പോള്‍ സംഘടിത നീക്കം നടക്കുന്നത്. കേരളത്തിലെ പ്രമുഖ പത്രത്തിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് പ്രചാരണം. കേരളത്തിലെ ചില മാദ്ധ്യമങ്ങളാണ് വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്.
Read Also : സാമ്പത്തികമായി തളര്‍ന്ന പാകിസ്താനെ വരിഞ്ഞ് മുറുക്കി വന്‍ ഗ്യാസ് ക്ഷാമം : ഊര്‍ജ മേഖല സ്തംഭിച്ചു
സിദ്ധിഖ് കാപ്പന്‍ കേസില്‍ യുപി ഭീകരവാദവിരുദ്ധ സേനയ്ക്ക് രണ്ട് മാദ്ധ്യമ പ്രവര്‍ത്തകരും മൊഴി നല്‍കിയിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ഭീഷണി ശക്തമായത്. പിഎഫ്ഐയുടെ ഭീഷണി മൂലം പാട്നയില്‍ നിന്ന് നോയിഡയിലേയ്ക്ക് എത്താനാവില്ലെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ വി.വി ബിനു യുപി പോലീസിനെ അറിയിച്ചിരുന്നു. കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എഫ്ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ ന്യൂസ് ലോണ്ട്രി വെബ്സൈറ്റിലൂടെയാണ് പുറത്ത് വന്നത്.
കാപ്പനും, പിഎഫ്ഐയുമായി ബന്ധമുള്ളവരും രാജ്യത്തുടനീളം വര്‍ഗീയകലാപം ആസൂത്രണം ചെയ്യുന്നവരാണെന്ന തന്റെ മെയില്‍ മൊഴിയായി കണക്കാക്കണം എന്ന് ബിനു അന്വേഷണ ഉദ്യോഗസ്ഥരോട് ഫോണില്‍ പറഞ്ഞതായും യുപി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറി ആയിരിക്കെ കാപ്പന്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ബിനുവിന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്.
Post Your Comments