ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ഓപ്പോ ഫൈന്റ് എന്‍ നാല് വര്‍ഷം നീണ്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഫോണിന്റെ നാല് പ്രോട്ടോ ടൈപ്പുകളും കമ്പനി നിര്‍മിച്ചിരുന്നു. സാംസങിന്റെ ഗാലക്‌സി സെഡ് ഫോള്‍ഡ് പരമ്പരയ്ക്ക് സമാനമായി അകത്തോട്ട് മടക്കുന്ന വിധത്തിലാണ് ഓപ്പോ ഫൈന്റ് എന്നിന്റെയും രൂപകല്‍പന.
ഡിസ്‌പ്ലേയിലെ ചുളിവ്, ഫോണിന്റെ മൊത്തതിലുള്ള ഈട് നില്‍ക്കല്‍, മികച്ച ഹിഞ്ച്, ഡിസ്‌പ്ലേ ഡിസൈന്‍ എന്നിങ്ങനെ മുമ്പ് പുറത്തിറങ്ങിയ ഫോള്‍ഡബിള്‍ ഫോണുകളില്‍ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ഫൈന്റ് എന്‍ എത്തുന്നത് എന്ന് ഓപ്പോ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വണ്‍ പ്ലസ് സ്ഥാപകനുമായ പെറ്റ് ലാവു പറഞ്ഞു. പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ സൂചന നല്‍കുന്ന ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു.
15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫോണിന്റെ ബാഹ്യ രൂപകല്‍പന സംബന്ധിച്ച ചില വിവരങ്ങളുണ്ട്. രണ്ട് സ്‌ക്രീനുകളാണുള്ളത്. ഫോണില്‍ അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറ സംവിധാനമായിരിക്കാനിടയുണ്ടെന്നാണ് കരുതുന്നത്. സാംസങ് ഗാലക്‌സി ഫോണിന് സമാനമായ മെറ്റല്‍ ഡിസൈനാണിതിനും. ഫോണിന് യുഎസ്ബി സി പോര്‍ട്ടായിരിക്കുമെന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ട്.
Read Also:- ചർമ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍
ഒരു വശത്തായാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനറുള്ളത്. ഫൈന്റ് എനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് 2018ല്‍ തന്നെ തയ്യാറാക്കിയിരുന്നുവെന്ന് ലാവു പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ലാവു ഓപ്പോയില്‍ ചേര്‍ന്നത്. 2013 ലാണ് അദ്ദേഹം വണ്‍പ്ലസിന് തുടക്കമിട്ടത്.
Post Your Comments