തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ നിയന്ത്രണ വിധേയമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും പരീക്ഷകള്‍ നിലവില്‍ നിശ്ചയിച്ച പോലെ നടക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്‌കൂള്‍ തുറന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റില്‍
അതേസമയം രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗബാധിതരുള്ളത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഡല്‍ഹിയിലുമാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.
അതേസമയം പുതുവര്‍ഷ ആഘോഷ സമയമായതിനാല്‍ പൊതുനിരത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്ന് മുതല്‍ ജനുവരി 2 വരെ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments