ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞു പോയ 24 മണിക്കൂറിൽ മാത്രം, രാജ്യത്തിന്റെ പല ഭാഗത്തായി 180 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗികളുടെ എണ്ണത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ്.
ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ, ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ, ഇന്ത്യയിലെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 961 ആയി. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
ഡൽഹിയിൽ മാത്രം 263 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വെച്ച് ഏറ്റവും കൂടുതൽ രോഗബാധ ഇവിടെയാണ്. 252 രോഗികളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിറകിൽ. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 97 കേസുകളുണ്ട്.
Post Your Comments