Latest NewsNewsLife Style

ചർമ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍

വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മത്തെ എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ പ്രയോജനപ്പെടും.

➤ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു

ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണെന്ന് അറിയപ്പെടുന്ന ഒലിവ് ഓയില്‍ ഈര്‍പ്പം നിലനിര്‍ത്താനും ചര്‍മ്മത്തില്‍ ഒരു പാളി ഉണ്ടാക്കാനും സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്. ഇത് ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.

➤ ആന്റി-ഏജിംഗ് ഗുണം

വരണ്ട ചര്‍മം വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണമാണ്. എന്നാല്‍ വരണ്ട ചര്‍മം ഉള്ളവരില്‍ ഇത് വാര്‍ദ്ധക്യം അടുക്കുന്നതിനും എത്രയോ മുന്‍പ് ചര്‍മം വലിയ തോതില്‍ വരണ്ടതും ചുളിവുകള്‍ വീഴുന്നതുമായി കാണിക്കും. ഇത് കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഒലിവ് ഓയില്‍. മികച്ച ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഇതിന് ഉണ്ട്, അതുകൊണ്ട് തന്നെ നേര്‍ത്ത വരകള്‍, ചുളിവുകള്‍, ആദ്യകാല വാര്‍ദ്ധക്യത്തിന്റെ മറ്റ് അടയാളങ്ങള്‍ എന്നിവയ്‌ക്കെതിരെ ഇത് പ്രവര്‍ത്തിക്കും. ഒലിവ് ഓയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.

➤ ജീര്‍ണ ചര്‍മ്മത്തെ പുറംതള്ളുന്നു

ഒലിവ് ഓയിലിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെയും ചര്‍മ്മ സുഷിരങ്ങളെയും ആഴത്തില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ നിര്‍ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.

Read Also:-ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വർധിപ്പിക്കാനൊരുങ്ങി ബജാജ്

➤ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

ചര്‍മത്തില്‍ മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒലിവ് ഓയില്‍ പതിവായി മസാജ് ചെയ്യാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button