ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഓട്ടോ നിര്‍മാതാക്കളിലൊന്നായ കിയ മോട്ടോഴ്‌സ് കോര്‍പറേഷന്‍ ഡിജിറ്റല്‍ അവതരണത്തിലൂടെ പുതിയ കിയ സോണറ്റ് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്തു. ആന്ധ്രാ പ്രദേശില്‍ അനന്ത്പൂരിലെ അത്യാധുനിക ഉല്‍പ്പാദന യൂണിറ്റില്‍ നിര്‍മിച്ച സോണറ്റ് പുതിയ സ്മാര്‍ട്ട് അര്‍ബന്‍ കോംപാക്റ്റ് എസ്‌യുവിയാണ്. സെല്‍റ്റോസിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള ബ്രാന്‍ഡിന്റെ ആഗോള ഉല്‍പ്പന്നം. സോണറ്റിലൂടെ കിയ മോട്ടോഴ്‌സ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ വിഭാഗത്തില്‍ ഒട്ടേറെ പുതുമകളും അവതരിപ്പിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2020ല്‍ സോണറ്റ് കണ്‍സപ്റ്റിന്റെ ആഗോള അവതരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ആദ്യ ഉല്‍പ്പന്നത്തിന്റെ അനാവരണം. ഇന്ത്യയില്‍ പുതിയ കാറിന്റെ വില്‍പ്പന ഉടന്‍ ആരംഭിക്കും. കിയയുടെ പല ആഗോള വിപണികളിലേക്കും തുടര്‍ന്ന് എത്തും.
‘പവര്‍ ടു സര്‍പ്രൈസ്’ എന്നതിനൊപ്പം മികച്ച രൂപകല്‍പ്പനയും ലോകോത്തര നിലവാരവും വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലൂടെ കിയ മോട്ടോഴ്സ് ആഗോളതലത്തില്‍ അംഗീകാരം നേടിയിട്ടുണ്ടെന്നും പുതിയ സോണറ്റും കിയയുടെ അതുല്യതയാണെന്നും ഡ്രൈവര്‍മാരെയും യാത്രക്കാരെയും ഇത് ആഹ്‌ളാദിപ്പിക്കുമെന്ന് ഉറപ്പാണെന്നും കിയ മോട്ടോഴ്‌സ് കോര്‍പറേഷന്‍ പ്രസിഡന്റും സിഇഒയുമായ ഹോ സങ് പറഞ്ഞു. ആക്രമണാത്മകവും ആധുനികവുമായ രൂപകല്‍പ്പനയുടെ ഭാഷ, വിനോദത്തിലേക്കുള്ള ഡ്രൈവ് ഡൈനാമിക്‌സ്, കിയയുടെ ഏറ്റവും പുതിയ ഹൈടെക്ക് ഫീച്ചറുകള്‍, തുടങ്ങിയവയിലൂടെ കിയയെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന, പ്രത്യേകിച്ച് പുതുതലമുറ ഉപഭോക്താക്കള്‍ക്കിടയില്‍, ആശ്ചര്യമാകുകയാണ് സോണറ്റെന്നും ഇന്ത്യയിലെ വളര്‍ന്നു വരുന്ന എസ്‌യുവി വിപണിയുടെ ആവശ്യങ്ങളെല്ലാം സോണറ്റ് നിറവേറ്റുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉപഭോക്താക്കളെ കിയ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുമെന്നും അദേഹം പറഞ്ഞു.
സോണറ്റ് അവരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും സെല്‍റ്റോസിന്റെയും കാര്‍ണിവലിന്റെയും വിജയത്തിനു ശേഷം ഇന്ത്യന്‍ വിപണിയുടെ മറ്റൊരു വിഭാഗത്തില്‍ കൂടി കിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സോണറ്റ് നിറവേറ്റുമെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡിയും സിഇഒയുമായ കൂഖ്യുന്‍ ഷിം പറഞ്ഞു. നിലവാരത്തിലും രൂപകല്‍പ്പനയിലും സാങ്കേതികതയിലും ഫീച്ചറുകളിലും ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്ന രീതിയിലാണ് കിയ സോണറ്റിന്റെ രൂപകല്‍പ്പനയും വികസനവുമെന്നും ആഗോള നിലവാരത്തിന് അനുസരിച്ചാണ് അനന്ത്പൂര്‍ പ്ലാന്റില്‍ സോണറ്റ് നിര്‍മിക്കുന്നതെന്നും ഉപഭോക്താക്കള്‍ ആവേശത്തോടെ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും അദേഹം കൂട്ടിചേര്‍ത്തു.
വേറിട്ടു നില്‍ക്കുന്ന രൂപകല്‍പ്പനയാണ് കിയയുടെ ഡിഎന്‍എ. സോണറ്റിന്റെ വികാരാധീനവും യുവത്വം നിറഞ്ഞതുമായ രൂപകല്‍പ്പന റോഡില്‍ ശക്തമായ സാന്നിദ്ധ്യമാകും. ലോകമെങ്ങുമുള്ള റോഡുകളില്‍ വേറിട്ടു നില്‍ക്കുന്ന തരത്തില്‍ ഒരുപാട് സവിശേഷതകള്‍ സോണറ്റിലുണ്ട്. ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ സവിശേഷതകളായ ഐക്കണിക് ‘ടൈഗര്‍ നോസ്’ ഗ്രില്‍, ‘ഹൃദയമിടിപ്പ്’ പോലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹൃദയത്തിന്റെ ഇലക്ട്രിക്ക് പള്‍സ് പോലെയാണ്. സ്‌പോര്‍ട്ടി രൂപം രൂപകല്‍പ്പനയാല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. പിന്നില്‍ ചുറ്റിയപോലെ വിന്‍ഡ്‌സ്‌ക്രീന്‍. ഹാര്‍ട്ട് ബീറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളും പിന്‍ഭാഗത്തെ അലങ്കരിക്കുന്നു.
സോണറ്റിന്റെ അകം ഡ്രൈവറെ കേന്ദ്രീകരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നന്നായി സജ്ജീകരിച്ചിരിക്കുന്നതും ഉപയോഗിക്കാന്‍ എളുപ്പമുള്ള കണക്റ്റുചെയ്ത ഇന്‍ഫോടെയ്ന്‍മെന്റും ക്ലസ്റ്റര്‍ ഇന്റര്‍ഫേസും ഒപ്പം ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളുമാണ് ചുറ്റിലും. പുറമേ ഒതുങ്ങിയതാണെങ്കിലും സോണറ്റിന്റെ അകത്ത് എല്ലാ യാത്രക്കാര്‍ക്കും ആവശ്യത്തിന് സ്ഥലം ഉണ്ട്.
ഈ വിഭാഗത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ ബഹുമുഖ പവര്‍ട്രെയിനാണ് സോണറ്റില്‍ ഒരുക്കിയിരിക്കുന്നത്.തെരഞ്ഞെടുക്കാന്‍ രണ്ടു തരം എഞ്ചിനുകളുണ്ട്.വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട്‌സ്ട്രീമില്‍പ്പെട്ടതാണ് ഒന്ന്. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍, ശക്തമായ 1.0 ടി-ജിഡിഐ. കാര്യക്ഷമമായ 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഇതില്‍ അഞ്ച്, ആറ് സ്പീഡ് മാനുവലുകള്‍, ഏഴ് സ്പീഡ് ഡിസിടി ആറ് സ്പീഡ് ഓട്ടോമാറ്റിക്, കിയയുടെ വിപ്ലവകരമായ പുതിയ ആറ് സ്പീഡ് സ്മാര്‍ട്ട്‌സ്ട്രീം ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (ഐഎംടി)എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തേത് കിയയില്‍ നിന്നുള്ള ഒരു സാങ്കേതിക മുന്നേറ്റമാണ്. ക്ഷീണരഹിതമായ ഡ്രൈവിംഗിന് ക്ലച്ച് പെഡലിന്റെ അഭാവത്തോട് നന്ദി പറയാം, എന്നിട്ടും ഒരു പരമ്പരാഗത മാനുവല്‍ ട്രാന്‍സ്മിഷന്റെ അതേ ഡ്രൈവര്‍ നിയന്ത്രണം. ഈ സെഗ്മെന്റില്‍ ആദ്യമായി സോനെറ്റ് ആറു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു.
കിയയുടെ സ്‌പോര്‍ട്ടിയും യുവത്വവും നിറഞ്ഞ രൂപകല്‍പ്പനയ്ക്ക് അനുയോജ്യമായി കിയയുടെ എഞ്ചിനീയര്‍മാര്‍ സോണറ്റിന്റെ ഡൈനാമിക്‌സും സസ്‌പെന്‍ഷനും ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് ഡ്രൈവിങില്‍ ആഹ്‌ളാദം നല്‍കുന്നു.
വിവിധ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സോണറ്റ് ഡ്യൂവല്‍ ട്രിം കണ്‍സപ്റ്റില്‍ ലഭ്യമാകും. സ്‌പോര്‍ട്ടി ജിടി-ലൈന്‍ ട്രിം ഇതില്‍ ഉള്‍പ്പെടുന്നു. ആവേശഭരിതരായിട്ടുള്ളവര്‍ക്ക് റേസിങ് അപ്പീല്‍ നല്‍കും. ബഹു ഡിസൈനും പ്രവര്‍ത്തന ഘടകങ്ങളും അകത്തും പുറത്തും ഉണ്ട്. ജിടി-ലൈന്‍ മോഡലുകള്‍ക്ക് സ്‌പോര്‍ട്ടിനസ് ലഭിക്കുന്നതിനായി അധിക ഡാഷ് ഉണ്ട്.
സുഖ, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഈ വിഭാഗത്തിലെ പല പുതുമകളും സോണറ്റിലുണ്ട്. സുരക്ഷിതത്വം, ഡ്രൈവിങിലെ ആനന്ദം എന്നിവയും ഉപഭോക്താക്കള്‍ക്ക് പകരുന്നു.
നാവിഗേഷനും ലൈവ് ട്രാഫിക്കും ഉള്‍പ്പട്ട വലുതും ഏറ്റവും മികച്ചതുമായ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വൈറസ് സംരക്ഷണം നല്‍കുന്ന സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍, സബ് വൂഫറോടു കൂടിയ ബോസിന്റെ എഴ് സ്പീക്കര്‍ പ്രീമിയം ഓഡിയോ, വെന്റിലേഷനോടു കൂടിയ ഡ്രൈവറുടെയും മുന്‍ സഹയാത്രികന്റെയും സീറ്റുകള്‍, ശബ്ദത്തിന്റെ മൂഡ് അനുസരിച്ച് മാറുന്ന എല്‍ഇഡി, ഓട്ടോമാറ്റികിന് റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, മാനുവലിന് യുവിഒ കണക്റ്റും സ്മാര്‍ട്ട് കീയും ഉപയോഗിക്കുന്നു, മാപ്പ് അപ്‌ഡേറ്റ്‌സ്, മള്‍ട്ടി-ഡ്രൈവ്-ട്രാക്ഷന്‍ മോഡുകള്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് ഗ്രിപ്പ് കണ്‍ട്രോള്‍, കൂളിങോടു കൂടിയ വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയവയാണ് സവിശേഷതകളില്‍ ചിലത്.
ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്ന നവീകരണത്തിലും ഓറിയന്റേഷനിലുമുള്ള കിയയ്ക്കുള്ള ശ്രദ്ധയുടെ തെളിവാണ് സോണറ്റ്. സാങ്കേതിക വിദഗ്ധരും സാമൂഹികമായി ഉയര്‍ന്ന ബന്ധമുള്ളവരുമായ യുവതലമുറയെയാണ് ലക്ഷ്യമിടുന്നത്. ഈ ഉല്‍സവ കാലത്ത് തന്നെ സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കും. ആറു മുതല്‍ ഒമ്പതു മാസത്തിനിടയ്ക്ക് ഒരു പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുമെന്ന കിയ മോട്ടോഴ്‌സിന്റെ വാഗ്ദാനത്തിന്റെ ഭാഗമാണ് ഇത്.
Post Your Comments