വാഷിംഗ്‌ടൺ: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ തീരുമാനിച്ച് അമേരിക്ക. സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങൾ കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളാക്കി ഉയർത്തിക്കാട്ടാനാണ് അമേരിക്ക ശ്രമിക്കുന്നത്. അഫ്ഗാനിലെ സ്ത്രീ വിഷയങ്ങൾ പരിഹരിക്കുന്നതിനായി വിദേശകാര്യ വകുപ്പിൽ നിന്നുള്ള റീന അമീറിയയെ അമേരിക്ക നിയമിച്ചിട്ടുണ്ട്.
ഇരുപത് വർഷമായി അഫ്ഗാൻ വിഷയത്തിൽ ഏറെ പരിചയ സമ്പന്നയായ ഉദ്യോഗസ്ഥയാണ് റീന അമീറിയെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ജനാധിപത്യപരമായ ശാന്തിയും സമാധാനവും അഫ്ഗാനിൽ പുലരുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിലെ ന്യൂനപക്ഷങ്ങളും താലിബാന്റെ ക്രൂരതകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അഫ്ഗാൻ ജനതയുടെ അവകാശങ്ങളെല്ലാം താലിബാൻ നിഷേധിക്കുന്നുണ്ട്. ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാരെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അധികാരം അഫ്ഗാൻ ജനതയ്ക്കും ലഭിക്കണമെന്ന് ബ്ലിങ്കൻ പ്രഖ്യാപിച്ചു.
Post Your Comments