KeralaLatest NewsNews

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് കെ എൻ ബാലഗോപാൽ

ന്യൂഡൽഹി: രണ്ടാം പിണറായി സർക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി മുൻപോട്ട് പോകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം, കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താൻ ഒരുങ്ങിയിരിക്കുകയാണ് സിപിഎം. ഇതിനായി ജനങ്ങളുടെ പിന്തുണ തേടി സിപിഎം ലഘുലേഖയും പുറത്തിറക്കി. കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന വാദം. പദ്ധതി യാഥാർത്ഥ്യമാക്കുമ്പോൾ ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.

Read Also : രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍: കൊവിഡ് രോഗികളുടെ എണ്ണവും ഉയരുന്നു

അതേസമയം, സിൽവൽ ലൈൻ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും എന്നുംലഘുലേഖയിൽ സിപിഎം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button