Latest NewsNewsIndiaCrime

എസ്ബിഐയില്‍ കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയ 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ഇന്നലെ വൈകുന്നേരം മൂന്നരയോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ദഹിസര്‍ ഈസ്റ്റ് ബ്രാഞ്ചിലായിരുന്നു സംഭവം

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ദഹിസര്‍ ഈസ്റ്റ് ബ്രാഞ്ചില്‍ കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കവര്‍ച്ചക്കിടെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമറിനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

Read Also : നാട്ടിലുള്ളവരൊക്കെ പറയുന്നതിന്‌ മറുപടി പറയലല്ല സിപിഎമ്മിന്റെ ജോലി, രാജേന്ദ്രന് മറുപടി പറയാന്‍ സമയമായിട്ടില്ല: എംഎം മണി

ഇന്നലെ വൈകുന്നേരം മൂന്നരയോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ദഹിസര്‍ ഈസ്റ്റ് ബ്രാഞ്ചിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ബാങ്കില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പ്രതികളെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് മോഷ്ടാക്കളില്‍ ഒരാള്‍ കൈവശം കരുതിയിരുന്ന തോക്കെടുത്ത് സന്ദേശ് ഗോമറിനെ വെടിവച്ച് കൊലപ്പെടുത്തിയത്.

മറ്റ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ ഹിസര്‍ റെയില്‍വേ സ്റ്റേഷന്‍ പാലത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ദഹിസര്‍ ഈസ്റ്റിലുള്ള പാല്‍ ശേഖരണകേന്ദ്രത്തില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങല്‍ പൊലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button