രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം. അറിയാം സീതപ്പഴത്തിന്റെ മറ്റു ഗുണങ്ങള്‍.
➤ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
➤ സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.
➤ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്.
➤ ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.
➤ കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Read Also:- 2021ലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻമാർ: ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങളും
➤ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
Post Your Comments