KeralaLatest NewsNews

എസ്ഡിപിഐ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചന: വെളിപ്പെടുത്തലുമായി വിജയ് സാക്കറെ

ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ലകളിൽ 124 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക, സംഘടിത കുറ്റതൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

കൊച്ചി: പാലക്കാടും ആലപ്പുഴയിലും എസ്.ഡി.പി.ഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ. കൊല നടത്തിയ ശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവിൽ കഴിയുകയാണ് രീതിയെന്നും സാഖ്റേ മാധ്യമങ്ങളോട് പറഞ്ഞു.ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ട്. ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കിൽ തടയാമായിരുന്നു. പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് എഡിജിപിയുടെ വിശദീകരണം.

ബിജെപി പ്രവർത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ആലപ്പുഴയിലെ രഞ്ജീത്ത് ശ്രീനിവാസന്റെയും കൊലപാതകക്കേസുകളിൽ എല്ലാ പ്രതികളെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അനാസ്ഥയാണ് കൊലപാതങ്ങള്‍ ആവർത്തിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് കൊലക്ക് പിന്നിലെ ആസൂത്രണങ്ങളെ കുറിച്ച് എഡിജിപി പറയുന്നത്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ

അതേസമയം കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും വിജയ് സാക്കറെ പറഞ്ഞു. പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതേവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ലകളിൽ 124 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക, സംഘടിത കുറ്റതൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

shortlink

Post Your Comments


Back to top button